SignIn
Kerala Kaumudi Online
Friday, 23 October 2026 2.26 PM IST

ഭഗത് സോക്കർ കപ്പ് ഗോൾഡൻ ത്രഡിന്

mrd

മരട്: എറണാകുളം ലാസിയോ ഷൈൻ സോൾജിയേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എറണാകുളം ഗോൾഡൻ ത്രഡ് ഫുട്ബാൾ അക്കാഡമി ഭഗത് സോക്കർ കപ്പ് സ്വന്തമാക്കി. കേരള ഫുട്ബാൾ അസോസിയേഷന്റെ അംഗീകാരത്തോടെ മരട് മാങ്കായിൽ ഹൈസ്കൂൾ ഫ്ലഡ് ലൈറ്റ് മൈതാനത്ത് നടന്ന ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്. ട്രോഫികൾ കളക്ടർ എൻ.എസ്.കെ ഉമേഷ് സമ്മാനിച്ചു. ‌മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് പി.ഡി. രാജേഷ് സെക്രട്ടറി വി.പി. ചന്ദ്രൻ, നഗരസഭാ വൈസ് ചെയർപെഴ്സൺ രശ്മി സനിൽ കൗൺസിലർമാരായ റിയാസ് കെ. മുഹമ്മദ്, ടി.എസ്. ചന്ദ്രകലാധരൻ, ബി.പി.സി.എൽ ചീഫ് ഓഡിറ്റർ ഷിജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL