SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

വി. ഗാർഡിന്റെ പ്രൊജക്ട് തരംഗ്

vguard

കൊച്ചി: വി. ഗാർഡ് ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പ്രൊജക്ട് തരംഗിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇലക്ട്രിക്കൽ, ഇലക്ട്രോ മെക്കാനിക്കൽ മേഖലകളിൽ പ്രായോഗിക വൈദഗ്ദ്ധ്യം നൽകാൻ രൂപകല്പന ചെയ്തതാണ് പ്രൊജക്ട് തരംഗ്. പ്രായോഗികപഠനവും തൊഴിലിടങ്ങളിലെ പരിശീലനങ്ങളും സംയോജിപ്പിച്ചാണ് രണ്ടുമാസത്തെ പരിശീലനം നൽകിയത്. എൻ.എസ്.ഡി.സി സർട്ടിഫിക്കറ്റാണ് നൽകുന്നത്. സുസ്ഥിര കരിയർ കെട്ടിപ്പടുക്കാൻ യുവതലമുറയെ ശാക്തീകരിക്കുന്നതാണ് പദ്ധതി. വി ഗാർഡ് ഫൗണ്ടേഷനിലെ ഡോ. റീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വി. ഗാർഡ് ഇൻഡസ്ട്രീസ് സി.എസ്.ആർ ആൻഡ് കോർപ്പറേറ്റ് മാനുഫാക്ച്ചറിംഗ് ഹെഡ് എ.വി. ശ്രീകുമാർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VGUARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL