
കാക്കനാട്: ജില്ലാ പഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 58 സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകളും സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്. കെ.ഉമേഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എം.ജെ. ജോമി, ആശ സനിൽ, സനിത റഹീം, മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ്, അംഗങ്ങളായ എ. എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |