SignIn
Kerala Kaumudi Online
Friday, 23 October 2026 12.45 PM IST

സമഗ്രശിക്ഷാ കേരളം

brc

പെരുമ്പാവൂർ: പെരുമ്പാവൂർ ബി.ആർ.സി തല പഠനോത്സവം ഗവ. ബോയ്സ് എൽ.പി സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. പരിഷ്കരിച്ച പാഠ്യപദ്ധതി ലക്ഷ്യംവയ്ക്കുന്ന സമഗ്ര പഠന പുരോഗതി ഓരോ കുട്ടിയും ആർജ്ജിച്ചതിന്റെ നേർസാക്ഷ്യങ്ങൾ പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതിനായി ഓരോ സ്കൂളിലും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ പരിപാടിയാണ് പഠനോത്സവം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും തുടർന്ന് വിദ്യാകിരണം മിഷനിലൂടെയും വിദ്യാലയങ്ങളിൽ രൂപപ്പെടുത്തിയ എല്ലാത്തരം സൗകര്യങ്ങളും പഠനത്തിന് പ്രയോജനപ്പെടുത്തി ഓരോ കുട്ടിയിലും ഉണ്ടായ അക്കാഡമിക നേട്ടങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനോത്സവത്തെ വിഭാവനം ചെയ്തിട്ടുള്ളത്. പി.ടി.എ പ്രസിഡന്റ് പ്രേം നസീർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL