
പെരുമ്പാവൂർ : തങ്ങളുടെ പ്രദേശത്തെ പക്ഷികളുടെ ദാഹം ശമിപ്പിക്കാനും അവയെ നിർജ്ജ ലീകരണത്തിൽ നിന്ന് രക്ഷിക്കുവാനും ലക്ഷ്യമിട്ട് കോടനാട് ബസേലിയോസ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ തണ്ണീർകുടം പദ്ധതി ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ 20 മരങ്ങളിൽ മൺചട്ടികൾ തൂക്കിയിട്ടിരിക്കുകയാണ് വിദ്യാർത്ഥികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. 'കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |