SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

എസ്.എസ്.എൽ.സി പരീക്ഷാ ഒരുക്കത്തിൽ 33,000 പേർ

sslc

കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള ജില്ലയിലെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. 33,000 കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. 32,993 പേർ റെഗുലർ വിഭാഗത്തിലാണ്. ഏഴ് കുട്ടികൾ ഇത്തവണ പ്രൈവറ്റായി പരീക്ഷയ്‌ക്കെത്തും.

മാർച്ച് മൂന്ന് മുതൽ 26വരെ രാവിലെ 9.30മുതലാണ് പരീക്ഷകൾ. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുക. 579 പേർ. മൂന്ന് കുട്ടികൾ മാത്രം പരീക്ഷയെഴുതുന്ന മൂവാറ്റുപുഴ എൻ.എസ്.എസ് ഹൈസ്‌കൂൾ,​ ശിവൻകുന്ന് ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് കുറവ് വിദ്യാർത്ഥികൾ.

എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 51 ക്ലസ്റ്ററുകളായി തിരിച്ചാണ് പരീക്ഷകൾ.

എറണാകുള 101, ആലുവയിൽ 118, മൂവാറ്റുപുഴയിൽ 54,​ കോതമംഗലത്ത് 52 ഉൾപ്പടെ ആകെ 325 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലാകെ ഉള്ളത്. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി സെക്രട്ടറിയേറ്റ് തലത്തിലും റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ലാ തലങ്ങളിലും പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.

പ്ലസ് ടുവിന് 35,080 പേർ

ജില്ലയിൽ റെഗുലർ, ഓപ്പൺ, ടെക്നിക്കൽ വിഭാഗങ്ങളിലായി 35,080 വിദ്യാർഥികൾ തിങ്കളാഴ്ച പ്ലസ് ടു പരീക്ഷയുമെഴുതും റെഗുലർ വിഭാഗത്തിൽ 33,439ഉം ഓപ്പൺ വിഭാഗത്തിൽ 1,112ഉം ടെക്നിക്കൽ വിഭാഗത്തിൽ 529ഉം വിദ്യാർത്ഥികളാണ് പരീക്ഷയെളഴുതുക. 32,784 പേരാണ് പ്ലസ് വൺ പരീക്ഷയെഴുതുന്നത്. റെഗുലർ വിഭാഗത്തിൽ 31,761ഉം ഒപ്പൺ വിഭാഗത്തിൽ 1,023ഉം പ്ലസ് വൺ വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുക. നാല് വിദ്യാഭ്യാസ ജില്ലകളിലായി 240 പരീക്ഷാ കേന്ദ്രങ്ങൾ.

അദ്ധ്യാപകരെ പരീക്ഷാ നടത്തിപ്പിന് നിയോഗിക്കുന്നതടമുള്ള നടപടികൾ പൂർത്തിയായി
ഹണി.ജി. അലക്‌സാണ്ടർ
വിദ്യാഭ്യാസ ഉപഡയറക്ടർ, എറണാകുളം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL