SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

ചരമവാർഷിക   ദിനാചരണം

sahodaram

വൈപ്പിൻ: സാമൂഹ്യ പരിഷ്‌കർത്താവ് , കവി, പത്രാധിപർ , മന്ത്രി എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സഹോദരൻ അയ്യപ്പന്റെ 57 -ാമത് ചരമ വാർഷിക ദിനാചരണം ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ ആറിന് തോട്ടുംമുഖത്തും ചെറായിലുമായി നടത്തും.
രാവിലെ 10 ന് തോട്ടുംമുഖം ശ്രീനാരായണഗിരിയിൽ സഹോദരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പർച്ചന നടത്തും. വൈകിട്ട് 4 ന് ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ അനുസ്മരണ സമ്മേളനം സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. സ്മാരകം ചെയർമാൻ എസ്.ശർമ്മ അദ്ധ്യക്ഷത വഹിക്കും. പൂയപ്പിള്ളി തങ്കപ്പൻ , അഡ്വ. മായ കൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. ഡോ.എം.എസ്. മുരളി സ്വാഗതവും എൻ.എസ്.സൂരജ് നന്ദിയും പറയും. സഹോദരൻ കവിതകളുടെ സംഗീതാവിഷ്‌ക്കരണം ആരതി ദേവദാസ് ആലപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL