
കാക്കനാട്:"ഓട്ടോറിക്ഷകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര
സൗജന്യം " എന്ന സ്റ്റിക്കർ പതിക്കണമെന്ന സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ തൊഴിലാളി വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ( സി.ഐ.ടി.യു ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റിലെ ആർ.ടി. ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ യോഗവും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി.ശെൽവൻ അദ്ധ്യക്ഷനായി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. ബി. സെമ്യന്തഭദ്രൻ, ഇ. പി. സുരേഷ്,ആർ.ശ്രീകുമാർ, പി.ആർ പ്രസാദ്, അഡ്വ.എ.എൻ. സന്തോഷ് ,പി.കെ.സുരേന്ദ്രൻ, ഒ.
പി.ശിവദാസ്, എം.എസ്. മധു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |