
ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റ് റൂറൽ ജില്ലാ എന്നിവ സംയുക്തമായി ആലുവ മണപ്പുറത്ത് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. ബാലവേല, ബാലഭിക്ഷാടനം എന്നിവയ്ക്കെതിരെ നടത്തിവരുന്ന സപ്തദിന പരിപാടി റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് റെസ്ക്യൂ ഓഫീസർ മനീഷ് സഹദേവൻ, എസ്.ജെ .പി.യു അസി. നോഡൽ ഓഫീസർ എ.എസ്.ഐ പ്രമീള രാജൻ, ചൈൽഡ് ഹെല്പ് ലൈൻ കോ-ഓർഡിനേറ്റർ ശ്യാം ശശി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |