
കൊച്ചി: എം.ബി.എ പഠിക്കാൻ ആഗ്രഹമുണ്ട്.. പക്ഷേ ഈപ്രായത്തിൽ, അതും ജോലിക്കിടെ.. ! ഇങ്ങിനെ 'വയസിലും ജോലിയിലും ' കുരുങ്ങി സ്വയം നിരാശപ്പെട്ടിരിക്കുന്നവർക്ക് എം.ബി.എ കോഴ്സുമായി കുസാറ്റ്. പ്രായപരിധിയില്ലാതെ പ്രൊഫലഷണലുകൾക്ക് ആഗ്രഹിച്ചപോലെ എം.ബി.എ ബിരുദം നേടിയെടുക്കാം. രണ്ടാം വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന 60 സീറ്റുള്ള എം.ബി.എം (എക്‌സിക്യുട്ടീവ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31ആണ് അവസാനദിവസം.
കുസ്റ്റാറ്റ് 60-ാം വർഷികാഘോഷങ്ങളുടെ ഭാഗമായി 2024 ലാണ് എം.ബി.എം (എക്‌സിക്യുട്ടീവ്) പ്രോഗ്രാം ആരംഭിച്ചത്. വർഷങ്ങൾക്ക് മുമ്പേ എം.ബി.എ ഈവനിംഗ് ബാച്ചിന് തുടക്കമിട്ട് കുസാറ്റ് നാഴികക്കല്ലിട്ടിരുന്നു. എച്ച്.എം.ടി, എഫ്.എ.സി.ടി തുടങ്ങിയ കമ്പനികളിലെ ഉദ്യോഗസ്ഥരെല്ലാം അന്നത് പ്രയോജനപ്പെടുത്തിയവരാണ്. പക്ഷേ ജില്ലയ്ക്ക് പുറത്തുള്ളവർക്ക് പഠിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് പുതിയ പ്രോഗ്രാം ആരംഭിച്ചത്.
ഡിജിറ്റൽ പഠിത്തം
ഓൺലൈനും ഓഫ് ലൈനുമായാണ് പ്രോഗ്രാം. ഞായർ, രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ കുസാറ്റ് ക്യാമ്പസിൽ നേരിട്ടും അല്ലാതെ ആഴ്ചയിൽ രണ്ട് ദിവസം വൈകിട്ട് 6.30 മുതൽ 9.30 വരെയാണ് പഠനം. 1.5 വർഷത്തിനുള്ളിൽ സിലബസ് പൂർത്തിയാകും. പിന്നീടുള്ളത് പ്രോജക്ടകാലയളവാണ്.
3 ലക്ഷം
ഒരു സെമസ്റ്ററിന് 75,000 രൂപയാണ് ഫീസ്. ആകെ നാല് സെമസ്റ്റർ. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ പാസായിട്ടുണ്ടാകണം. നിലവിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. സർക്കാർ മാനദണ്ഡപ്രകാരം റിസർവേഷനുമുണ്ട്. 50വയസിന് മുകളിലുള്ളവരടക്കമാണ് ആദ്യ ബാച്ചിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |