
കൊച്ചി: ആരോഗ്യം ആനന്ദം അകറ്റാം അർബുദം എറണാകുളം ജില്ലയിൽ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 34,338 പേരെ സ്‌ക്രീനിംഗ് നടത്തി. ഇതിൽ 2,332 പേരെ തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന പേരിൽ ഫെബ്രുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന ക്യാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയ ക്യാൻസർ എന്നിവ നേരത്തേ തന്നെ കണ്ടെത്തി രോഗത്തെ പൂർണമായും അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
ജില്ലയിൽ 30വയസിന് മുകളിലുള്ള 7,00,951 സ്ത്രീകളാണുള്ളത്. ജില്ലയിലെ 132 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലാണ് സ്‌ക്രീനിംഗിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമെ സ്വകാര്യ ആശുപത്രികൾ, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ, ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, സാക്ഷരതാ പ്രേരക്, വനിത ശിശു വികസന വകുപ്പ്, വിവിധ ട്രേഡ് യൂണിനുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പുകൾ. ഇൻഫോ പാർക്കിന്റെ സഹകരണത്തോടെ 200ലധികം ജീവനക്കാരിൽ മെഗാ സ്‌ക്രീനിംഗ് നടത്തി. കൊച്ചി മെട്രോയുമായി ചേർന്നും ബോധവത്കരണവും സ്‌ക്രീനിംഗും നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |