SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

റേഷൻ കടക്കു മുമ്പിൽ സമരം

manja-pra

അങ്കമാലി: റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായഹ്ന ധർണ നടത്തി. മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിലുള്ള ആറ്റാഞ്ചേരി കവലയിലെ റേഷൻ കടക്കു മുമ്പിലായിരുന്നു സമരം. പ്രതിഷേധ സായഹ്ന ധർണ ബ്ലോക്ക് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസൺ വി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിജു ഈരാളി, സെക്രട്ടറി ഡേവീസ് മണവാളൻ, മണ്ഡലം പ്രസിഡന്റ് ചെറിയാൻ തോമസ്, ഷൈബി പാപ്പച്ചൻ, ജോഷി പടയാടൻ, ടിനു മോമ്പിൻസ് , ബിജു നെറ്റിക്കാടൻ, എം.വി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL