SignIn
Kerala Kaumudi Online
Friday, 23 October 2026 11.28 AM IST

മഹാരാജാസിൽ പ്രഭാഷണം നാളെ

maharajas

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം സംഘടിപ്പിക്കുന്ന മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ.എൻ. ഭരതൻ സ്മാരക പ്രഭാഷണം നാളെ രാവിലെ 10.30ന് ജനറൽ ഹാളിൽ നടക്കും. 'ലെഫ്റ്റ് ഇൻ ദ ഏജ് ഒഫ് മജോരിറ്റിയൻ പോപ്പുലിസം' എന്ന വിഷയത്തിൽ നടക്കുന്ന പ്രഭാഷണം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പ്രൻസിപ്പൽ ഡോ. ഷാജിലാ ബീവി അദ്ധ്യക്ഷത വഹിക്കും. ഡിംപി വി. ദിവകാരൻ, പി.ടി.എ സെക്രട്ടറി ഡോ. എം.എസ്.മുരളി, പ്രൊഫ എം.ഡി. അനിൽകുമാർ, ഡോ. സൂര്യ അരവിന്ദാക്ഷൻ എന്നിവർ സംസാരിക്കും. കോളേജ് പി.ടി.എ, ഐ.ക്യു.എ.സി അലുമിനി കണക്ട് സെൽ- പൊളിറ്റിക്കൽ സയൻസ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രഭാഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL