
കൂത്താട്ടുകുളം : കൂത്താട്ടുകുളം ജനമൈത്രി പൊലീസും മേഖലാ റെസിഡന്റ്സ് അസോസിയേഷന്റെയും ഹരിത സമൃദ്ധി കാർഷിക വികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം പൊലീസ് കോട്ടേഴ്സ് വളപ്പിൽ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. ഏഴാം വർഷമാണ് വിവിധ കൃഷിക്കൊപ്പം മത്സ്യ കൃഷിയും നടത്തിവരുന്നത്. കൂത്താട്ടുകുളം പൊലീസ് എസ്.എച്ച്.ഒ കെ.പി. സജീവ്
ഉദ്ഘാടനം നിർവഹിച്ചു. ഹരിത സമൃദ്ധി വൈസ് പ്രസിഡന്റ് എം.ജെ. സണ്ണി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.ജി സുനിൽകുമാർ, അസോസിയേഷൻ സെക്രട്ടറി മർക്കോസ് ഉലഹന്നാൻ, ജനമൈത്രി പൊലീസ് കൺവീനർ പി.സി മാർക്കോസ് പൊലീസ് പി.ആർ.ഒ ബേബി ആലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |