
ചോറ്റാനിക്കര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തൊഴിൽ നികുതി വർദ്ധനവിനെതിരെയുംവഴിയോര കച്ചവടത്തിനെതിരെയും കൊച്ചി കോർപ്പറേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന യൂത്ത് വിംഗ് കോർഡിനേറ്റർ എം. ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു .യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് അദ്ധ്യക്ഷത വഹിച്ചു. ബാരിക്കേഡ് മറികടന്ന് കോർപ്പറേഷനിലേക്ക് കയറാൻ ശ്രമിച്ച യൂത്ത് ഭാരവാഹികളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |