
ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. പി. അബിദാസൻ, ലിസി സെബാസ്റ്റ്യൻ, ഹിതാ ജയകുമാർ, എം.പി. ഉമ്മർ, എസ്.എ. എം. കമാൽ, എ.എം. അശോകൻ, കെ.കെ. കദീജ എന്നിവർ സംസാരിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ എസ്.എ. സനിൽകുമാർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |