
കൂത്താട്ടുകുളം: ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ ക്യാമ്പയിൻ കൂത്താട്ടുകുളം ഫാമിലി ഹെൽത്ത് സെന്ററിൽ നടന്നു. 52 വനിതകൾ പങ്കെടുത്തു. ക്യാൻസർ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ളാസും മുൻസിപ്പൽ ചെയർ പേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജോജോ ജോൺ വിഷയവതരണം നടത്തി. ഡോ. ആഗ്നസ് ബോധവത്കരണ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ജയമോഹൻ കെ. സ്വാഗതം പറഞ്ഞു. യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ,സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |