
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ ഗ്രീൻ പാംസ് സമ്മേളനം സംഘടിപ്പിച്ചു. ലുബ്രിസോൾ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിംഗ് ഡയറക്ടർ ഭാവന ബിന്ദ്ര ഉദ്ഘാടനം ചെയ്തു. ഗേറ്റ് ഫൗണ്ടേഷൻ ഇന്ത്യ കൺട്രി ഡയറക്ടർ ഹരിമേനോൻ മുഖ്യപ്രഭാഷണം നടത്തി. ജികോസ് മാനേജ്മെന്റ് കൗൺസിൽ അംഗം ജോസഫ് മാർട്ടിൻ ഫ്രാൻസിസ്, കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ബിബു പുന്നൂരാൻ, സമ്മിറ്റ് ചെയർമാൻ ദിലീപ് നാരായണൻ എന്നിവർ സംസാരിച്ചു. ചർച്ചയിൽ ഡോ. സുഭാശിഷ് റേ മോഡറേറ്ററായി. ഇസാഫ് എം.ഡി പോൾ തോമസ്, ഫാക്ട് മാർക്കറ്റിംഗ് ഡയറക്ടർ അനുപം മിശ്ര, എലൈറ്റ് ഫുഡ് എക്സിക്യുട്ടീവ് ഡയറക്ടർ ദനേസ രഘുലാൽ, മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ് സി.ഇ.ഒ മാത്യൂസ് മാർക്കോസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |