SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

ലളിതം മലയാളം

sslc

എ​സ്.​എ​സ്.​എ​ൽ.​സി​:​ ​ആ​ദ്യ​ ​ദി​നം​ ​മ​നം നിറഞ്ഞ്​ ​വി​ദ്യാ​ർ​ത്ഥി​കൾ

കൊച്ചി: 'പ്രതീക്ഷിച്ചതെല്ലാം വന്നു. അത്രയ്ക്ക് എളുപ്പമാരുന്നു'. എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ ശേഷം വെണ്ണല ഗവ.ഹൈസ്‌കൂളിലെ ശ്രീ ജയൻ നമ്പ്യാർ നിറഞ്ഞ ചിരിയോടെയാണ് ഇങ്ങനെ പറഞ്ഞത്. എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനം വിദ്യാർത്ഥികൾ നിറഞ്ഞ സന്തോഷത്തോടെയാണ് മടങ്ങിയത്. മലയാളം, അറബി, സംസ്‌കൃതം വിഷയങ്ങളായിരുന്നു ആദ്യ ദിനത്തിൽ. പരീക്ഷയെഴുതിയവരെല്ലാം ഹാപ്പി. എന്നാലും സംസ്‌കൃതംകാർക്ക് മോഡൽ പരീക്ഷയായിരുന്നു എളുപ്പമെന്ന് ചിലർ. 325 പരീക്ഷാ കേന്ദ്രങ്ങളിലായി 33,000 കുട്ടികളാണ് ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ബുധനാഴ്ച നടക്കുന്ന ഇംഗ്ലീഷാണ് അടുത്ത പരീക്ഷ. 26ന് ബയോളജിയോടുകൂടി പരീക്ഷ അവസാനിക്കും. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്‌കൂളിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുക. 579 പേർ. മൂന്ന് കുട്ടികൾ മാത്രം പരീക്ഷയെഴുതുന്ന മൂവാറ്റുപുഴ എൻ.എസ്.എസ് ഹൈസ്‌കൂൾ, ശിവൻകുന്ന് ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് കുറവ് വിദ്യാർത്ഥികൾ.

ഇന്നലെ ആരംഭിച്ച ഹയർസെക്കൻഡറി പരീക്ഷയിലെ ഇംഗ്ലീഷ് പരീക്ഷ സംബന്ധിച്ച് സമ്മശ്ര പ്രതികരണമാണ്. ജില്ലയിൽ റെഗുലർ, ഓപ്പൺ, ടെക്‌നിക്കൽ വിഭാഗങ്ങളിലായി 35,080 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷയെഴുതിയത്. റെഗുലർ വിഭാഗത്തിൽ 33,439ഉം ഓപ്പൺ വിഭാഗത്തിൽ 1,112ഉം ടെക്‌നിക്കൽ വിഭാഗത്തിൽ 529ഉം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷയെഴുതുന്നത്.

മലയാളം നല്ല എളുപ്പമായിരുന്നു...
ശ്രീ ജയൻ നമ്പ്യാർ
എസ്.എസ്.എൽ.സി
വെണ്ണല ഗവ. ഹൈസ്‌കൂൾ


സംസ്‌കൃതം കുഴപ്പമില്ലായിരുന്നു എന്നേ പറയാൻ പറ്റൂ..
അമാന ഫാത്തിമ
എസ്.എസ്.എൽ.സി
വെണ്ണല ഗവ. ഹൈസ്‌കൂൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL