
കൊച്ചി: ലഹരി വ്യാപനത്തിനെതിരെ യുദ്ധത്തിനൊരുങ്ങാൻ തദ്ദേശസ്ഥാപനങ്ങളും. ബോധവത്കരണത്തിന് മാതൃകാ പദ്ധതികൾ സജ്ജമാക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളും തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർദ്ദേശം നൽകി. പദ്ധതികൾ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷൻ കൂടിയായ പ്രസിഡന്റിന്റെ നിർദ്ദേശത്തിലുണ്ട്.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരിക്കണം പദ്ധതി. അടുത്ത അദ്ധ്യയനവർഷത്തിന് മുമ്പായി പദ്ധതികൾ ആരംഭിക്കണം. 100 തദ്ദേശ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി ഭേഗഗതിക്ക് യോഗം അംഗീകാരം നൽകി. ഈ സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള പദ്ധതി പുരോഗതിയും യോഗം വിലയിരുത്തി.
ഇടപ്പള്ളി, ഏലൂർ, വാളകം മുന്നിൽ
പദ്ധതി പുരോഗതിയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ 73.4 ശതമാനവുമായി ഇടപ്പള്ളിയും 36.09 ശതമാനവുമായി വാഴക്കുളമാണ് ഏറ്റവും പിന്നിൽ. നഗരസഭകളിൽ 63 ശതമാനവുമായി ഏലൂരാണ് മുന്നിൽ. ഏറ്റവും പിന്നിൽ 34 ശതമാനം പദ്ധതി പുരോഗതിയുള്ള നോർത്ത് പറവൂരാണ്. പഞ്ചായത്തുകളിൽ 62.29 ശതമാനമുള്ള വാളകം ഏറ്റവും മുന്നിലും 34.65 ശതമാനവുമായി കുട്ടമ്പുഴ ഏറ്റവും പിന്നിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |