
കൊച്ചി: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം ഇടപ്പള്ളി റീച്ചിൽ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അണ്ടർപാസുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിയും ടി.ജെ. വിനോദ് എം. എം.എൽ.എയും മാർച്ച് 8ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നിരാഹാര സമരം നടത്തും. ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമാണ് സമരം. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിരവധി തവണ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |