SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

മ​ത്സ്യ​ ​സ​മ്പ​ത്തി​ന് ​ വലിയ ഭീ​ഷ​ണി

vaduthala

വ​ല്ലാ​ർ​പാ​ടം​ ​ക​ണ്ടെ​യ്‌​ന​ർ​ ​ടെ​ർ​മി​​​ന​ലി​​​ലേ​ക്കു​ള്ള​ ​ച​ര​ക്കു​ ​നീ​ക്കം​ ​സു​ഗ​മ​മാ​ക്കാ​ൻ​ ​പെ​രി​യാ​റി​ന് ​കു​റു​കെ​ ​റെ​യി​​​ൽ​വേ​ ​മേ​ൽ​പ്പാ​ലം​ ​നി​ർ​മ്മി​ക്കാ​ൻ​ 15​ ​വ​ർ​ഷം​ ​മു​ൻ​പ് ​കെ​ട്ടി​യു​ണ്ടാ​ക്കി​യ​ ​ബ​ണ്ട് ​പ​ല​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ട് ​ജി​ല്ല​യു​ടെ​ ​പേ​ടി​സ്വ​പ്ന​മാ​വു​ക​യാ​ണ്.​ 50​ ​കി​ലോ​മീ​റ്റ​റി​ലേ​റെ​ ​ദൂ​ര​ത്തി​ൽ​ ​വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക്കാ​ൻ​ ​ബ​ണ്ട് ​കാ​ര​ണ​ക്കാ​ര​നാ​കാ​മെ​ന്ന​ ​ക​ണ്ടെ​ത്ത​ലാ​ണ് ​അ​തി​ൽ​ ​പ്ര​ധാ​നം.​ ​കോ​ട​തി​യും​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ബ​ണ്ട് ​പൊ​ളി​ക്ക​ണ​മെ​ന്ന് ​ആ​വ​ർ​ത്തി​ക്കു​ന്നു.​ 2021​ൽ​ ​കേ​ര​ള​കൗ​മു​ദി​യാ​ണ് ​പ്ര​ശ്‌​ന​ത്തി​ന്റെ​ ​ഗൗ​ര​വം​ ​ആ​ദ്യ​മാ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​വ​ടു​ത​ല​ ​ബ​ണ്ട് ​ഉ​യ​ർ​ത്തു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളും​ ​പ​രി​ഹാ​ര​ങ്ങ​ളും​ ​അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ​ഈ​ ​പ​ര​മ്പ​ര​യി​ൽ.

കൊ​ച്ചി​:​ ​വ​ടു​ത​ല​ ​ബ​ണ്ട് ​പെ​രി​യാ​റി​ലെ​ ​മ​ത്സ്യ​ ​സ​മ്പ​ത്തി​നും​ ​ഭീ​ഷ​ണി.​ ​വല്ലാർപാടം ക​ണ്ടെ​യ്‌​ന​ർ​ ​ടെ​ർ​മി​​​ന​ലി​​​ലേ​ക്ക് ​റെ​യി​ൽ​വേ​ ​മേ​ൽ​പ്പാ​ലം​ ​തീ​ർ​ക്കാ​ൻ​ ​താ​ത്കാ​ലി​ക​മാ​യി​ ​നി​ർ​മ്മി​ച്ച​ ​ബ​ണ്ടി​ൽ​ 20​ ​തൂ​ണു​ക​ളാ​ണു​ള്ള​ത്.​ ​ഡോ​ൺ​ ​ബോ​സ്‌​കോ​ ​ക​ട​വു​ ​മു​ത​ൽ​ ​ഡി​ ​കൊ​ച്ചി​ൻ​ ​ദ്വീ​പ് ​വ​രെ​ 40​ ​മീ​റ്റ​ർ​ ​ഇ​ട​വി​ട്ടു​ള്ള​ 20​ ​തൂ​ണു​ക​ളി​ൽ​ 18​ലും​ ​മ​ണ്ണും​ ​ചെ​ളി​യു​മ​ടി​ഞ്ഞ് ​ഒ​ഴു​ക്ക് ​നി​ല​ച്ചു.​ ​ഇ​തോ​ടെ​ ​ഏ​ലൂ​രി​ൽ​ ​നി​ന്നും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്നു​മു​ള്ള​ ​വി​വി​ധ​ ​ക​മ്പ​നി​ക​ളി​ൽ​ ​നി​ന്ന് ​പെ​രി​യാ​റ്റി​ലേ​ക്ക് ​ഒ​ഴു​ക്കു​ന്ന​ ​രാ​സ​മാ​ലി​ന്യം​ ​വെ​ള്ള​ത്തി​ന്റെ​ ​അ​ടി​ത്ത​ട്ടി​ൽ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്നും​ ​ഇ​ത് ​മ​ത്സ്യ​ക്കു​രു​തി​ക്കും​ ​ഒ​രു​ ​പ്ര​ദേ​ശ​ത്തെ​ ​മ​ത്സ്യ​ ​സ​മ്പ​ത്തി​ന്റെ​ ​ന​ഷ്ട​ത്തി​നും​ ​കാ​ര​ണ​മാ​കു​ന്നു​വെ​ന്നു​മാ​ണ് ​വി​ല​യി​രു​ത്ത​ൽ.

കരയായി മാറിയ പെരിയാർ

25,15,670 ഘനയടി മണ്ണും ചെളിയും 25,750 ഘനയടി കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിഞ്ഞ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ച വടുതല ബണ്ടിന്റെ ചുറ്റുവട്ടങ്ങൾ വേലിയിറക്ക സമയങ്ങളിൽ കരപ്രദേശംപോലെയാണ് കിടക്കുന്നത്. അതിനാൽ ഈ പ്രദേശത്തെ മത്സ്യ സമ്പത്തിൽ സമീപ വർഷങ്ങളിൽ വലിയതോതിൽ ഇടിവുണ്ടായെന്നും മത്സ്യങ്ങൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് ചേക്കേറിയെന്നും പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. 20 തൂണുകൾക്കുമിടയിലൂടെ തുടക്ക കാലത്ത് ബാർജുകൾ ഉൾപ്പെടെ കടന്നു പോയിരുന്നു. പിന്നീട് ഇതുവഴി ചെറുവള്ളങ്ങൾക്ക് പോലും കടന്നു പോകാനാകാത്ത അവസ്ഥയായി.

ജില്ലയെ വെള്ളത്തിൽ മുക്കും

ജില്ലയിൽ ആറ് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലായി 50 കിലോമീറ്ററിലേറെ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നാണ് ജലവിഭവ വകുപ്പിന്റെ പഠനം. കൂടാതെ,​ നഗരത്തിനടുത്ത് പ്രതീക്ഷിക്കുന്നതിനപ്പുറം വെള്ളപ്പൊക്കമുണ്ടാകുമെന്നും സൂചനകളുണ്ട്.

മുനിസിപ്പാലിറ്റികൾ

ഏലൂർ

കളമശേരി

ആലുവ

പഞ്ചായത്തുകൾ

കടുങ്ങല്ലൂർ

 ചൂർണിക്കര

ചേരാനല്ലൂർ

നഗരപരിധിയിൽ

കുറുങ്കോട്ട ദ്വീപ്

താന്തോണിത്തുരുത്ത്

മുളവുകാട്

ഡി കൊച്ചി ദ്വീപ്

 പൈനടി ദ്വീപ്

 വരാപ്പുഴ

ഡോൺ ബോസ്‌കോ

ടി.കെ.സി റോഡ്

 മേത്താനം

 പേരണ്ടൂർ

ഹൈവേ നിർമ്മാണത്തിൽ ഉപകരിക്കും

കഴിഞ്ഞ അഞ്ചോളം സിറ്റിംഗുകളിൽ ബണ്ട് പൊളിക്കണം എന്ന നിലപാട് ആവർത്തിക്കുകയാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച്. ഇവിടുത്തെ മണ്ണും ചെളിയും ഹൈവേ നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന കേരളകൗമുദി റിപ്പോർട്ട് ഹൈക്കോടതി പരാമർശിച്ചു. എന്നാൽ, മണ്ണ് പരിശോധനയിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാനാകില്ലെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു. റോഡ് നിർമ്മാണത്തിനൊഴികെ ഹൈവേയുടെ ഫില്ലിംഗ് ജോലിയുൾപ്പെടെ മറ്റ് ആവശ്യങ്ങൾക്ക് മണ്ണ് ഉപയോഗിക്കാനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതും കോടതി മുൻപാകെ എത്തിയിട്ടുണ്ട്. എൻ.എച്ച്.എ.ഐ പാലക്കാട് ഡിവിഷൻ ഈ മണ്ണും ചെളിയും എടുക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VADUTHALA BUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL