SignIn
Kerala Kaumudi Online
Friday, 23 October 2026 3.30 AM IST

ആമസോണിന് 15,000 രൂപ പിഴ

amazone

കൊച്ചി : ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക വില ഈടാക്കിയ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. അലക്‌സാണ്ടർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരൻ ചുവപ്പുനിറത്തിലുള്ള 100 നോട്ടറി ലേബൽ ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നു. 9.80 രൂപ വീതം വിലയുള്ള ലേബലിന് 45 രൂപ വീതം നൽകേണ്ടിവന്നു.

ഡിസ്‌കൗണ്ട് നിരക്ക് പരസ്യം ചെയ്ത ശേഷം ഡെലിവറി സമയത്ത് അധികത്തുക ഈടാക്കുകയായിരുന്നു. ഇത് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതിയാണ് പിഴ ചുമത്തിയത്.
പരാതിക്കാരനോട് അധികമായി വാങ്ങിയ 352 രൂപ തിരിച്ചു നൽകണം. കൂടാതെ 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതിച്ചെലവും 45 ദിവസത്തിനകം പരാതിക്കാരൻ നൽകണമെന്നും നിർദ്ദേശമുണ്ട്. പരാതിക്കാരനു വേണ്ടി അഡ്വ. ആർ. രാജരാജവർമ്മ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL