
ചോറ്റാനിക്കര: ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജ് സ്ഥാപക ദിനാഘോഷവും പടിയാർ അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പ്രശസ്ത ഹോമിയോപ്പതി ഡോക്ടർ റിട്ട. സി.എം.ഒ ഡോ. സുജാത രഘുനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് ബോർഡ് ഒഫ് ട്രസ്റ്റീസ് സെക്രട്ടറി കേദർനാഥ് ഷേണായി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എം. ജി. രാധേഷ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സതീഷ്, മെഡിക്കൽ സൂപ്രണ്ട് ഡോ. മഹേഷ് കുമാർ, അലുമിനി അസോസിയേഷൻ പ്രതിനിധി ഡോ. അശ്വിൻ പണിക്കർ, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. ഗണേഷ് ദാസ്, നാഭ കോ-ഓർഡിനേറ്റർ ഡോ. ആര്യ കുമാരി തങ്കച്ചി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |