SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 AM IST

തെങ്ങിൻ തൈകൾ വില്പനയ്ക്ക്

coconut

കൊച്ചി: നാളികേര വികസന ബോർഡിന്റെ നേര്യമംഗലം വിത്തുല്പാദന പ്രദർശന തോട്ടത്തിൽ കുറ്റിയാടി തെങ്ങിൻ തൈകൾ 100 രൂപ നിരക്കിലും കുറിയ ഇനങ്ങൾ 110 രൂപ നിരക്കിലും, സങ്കര ഇനം തൈകൾ 250 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർക്കും കൃഷി ഓഫീസർമാർക്കും ഫാമിലെത്തി തൈകൾ നേരിട്ട് വാങ്ങാം. കുറഞ്ഞത് പത്ത് തൈകൾ വാങ്ങുന്ന കർഷകർക്ക് നാളികേര വികസന ബോർഡ് നടപ്പിലാക്കുന്ന തെങ്ങ് പുതുകൃഷി പദ്ധതിയിൻ കീഴിൽ സബ്‌സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് അഞ്ചുവരെ 0485 2554240 എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL