SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 AM IST

പച്ചക്കറിത്തൈ വിതരണം

bank
മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി തൈവിതരണം ബാങ്ക് പ്രസിഡന്റ് ആർ. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

മുവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമായി. വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എട്ട് ഇനം ഹൈബ്രീഡ് പച്ചക്കറി തൈകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. തൈ വിതരണം ബാങ്ക് പ്രസിഡന്റ് ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം എൻ.ജി. ലാലു അദ്ധ്യക്ഷനായി. ഭരണസമിതി അംഗം കെ.എം. സീതി, സി.എച്ച്. നാസർ, ബാങ്ക് സെക്രട്ടറി എൻ.എം, കിഷോർ എന്നിവർ സംസാരിച്ചു. തക്കാളി, വെണ്ട, വഴുതന, മുളക്, മത്തൻ, ചീര, സലാഡ് കുക്കുമ്പർ, വെള്ളരി തുടങ്ങിയവയുടെ തൈകളാണ് വിതരണം ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL