
കൊച്ചി: വടുതല ബണ്ട് പൊളിക്കുന്നതിലേക്കുള്ള ചൂടുപിടിച്ച ചർച്ചകൾക്ക് നിർണായക പങ്ക് വഹിച്ചത് കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (കേരി), ജല വിഭവ വകുപ്പിന്റെയും റിപ്പോർട്ടുകളും ഹൈക്കോടതി ഇടപെടലുകളുമെന്ന് വ്യക്തം. റെയിൽവേ മേൽപാലം നിർമ്മാണ അവസാനഘട്ടത്തിൽ മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് കേസ് ആദ്യമായി കോടതിയിലെത്തിയത്. അന്ന് കേസ് പരിഗണിച്ച് ബണ്ട് പൊളിക്കണമെന്ന് ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ ഉത്തരവിട്ടു. പക്ഷേ, ആർ.വി.എൻ.എലും അഫ്‌കോൺസും ഒത്തുകളിച്ചതിലൂടെ ഉത്തരവ് നടപ്പായില്ല.
2018ലെ പ്രളയത്തിനു ശേഷം സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റിയുടെ ഉൾപ്പെടെ ഇടപെട്ടതോടെ ബണ്ട് വീണ്ടും കോടതിയിലെത്തി. തുടർന്ന് കേരിയും ജലവിഭവ വകുപ്പും അനുകൂല റിപ്പോർട്ടുകൾ സമർപ്പിച്ചു. ബണ്ട് പൊളിക്കണമെന്നും ഇല്ലാത്ത പക്ഷം 50 കിലോമീറ്ററിലേറെ ദൂരം വെള്ളപ്പൊക്കത്തിന് കാരണമെകുമെന്നും ഇരു റിപ്പോർട്ടുകളിലും ആവർത്തിച്ചു.
തുടർന്ന് ബണ്ട് പൊളിക്കേണ്ടതിന്റെ ആവശ്യകത 2022ൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. സർക്കാർ ഇതിനാവശ്യമായ ഉത്തരവുമിറക്കി. ഒപ്പം ഹൈക്കോടതി നിയോഗിച്ച ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയുടെ പരിശോധനാ റിപ്പോർട്ടും നിർണായകമായി.
വടുതല ബണ്ട്: കേസ് നാൾവഴി
2009-10 റെയിൽവേ മേൽപാലം പണി പൂർത്തീകരിച്ചു
ബണ്ട് നീക്കാത്തതിൽ കേസ്
2010- ബണ്ട് നീക്കാൻ ഹൈക്കോടതി
2011- മേല്പാലം കരാറുകാർക്ക് മുഴുവൻ പണവും അനധികൃതമായി നൽകി
2018,19- പ്രളയം. മൂന്ന് ദ്വീപുകളിലുൾപ്പെടെ ഏലൂർ, കളമശേരി, ആലുവ പ്രദേശങ്ങളിൽ വെള്ളക്കെട്ട്
2020 മേയ്- മുഖ്യമന്ത്രിക്ക് പരാതിയുമായി സ്വാസ്
2021ജൂലായ്- മന്ത്രി പി. രാജീവിന് പരാതി
ഇറിഗേഷൻ പരിശോധന റിപ്പോർട്ട്, കേസ് വീണ്ടും കോടതിയിൽ
2021ആഗസ്റ്റ്- മന്ത്രിതലസമിതി യോഗം. ബണ്ട് പൊളിക്കുമെന്നുറപ്പ്
2021ആഗസ്റ്റ്, സെപ്തംബർ- വിഷയം രണ്ടുവട്ടം നിയമസഭയിൽ. പൊളിക്കുമെന്ന് ജലസേചനമന്ത്രി
2021ആഗസ്റ്റ്- ഫയൽനീക്കത്തിൽ അപാകത. പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി
2021 ഒക്ടോബർ- മൂന്നാഴ്ചയ്ക്കുള്ളിൽ ബണ്ട് നീക്കാൻ സർക്കാരിനോട് കോടതി.
2021ഒക്ടോബർ അവസാനം- ബണ്ട് നീക്കാൻ പോർട്ടിനെ ചുമതലപ്പെടുത്തി
2021നവംബർ- തങ്ങൾ കുറ്റക്കാരല്ലെന്ന് പോർട്ട് കോടതിയിൽ
നവംബർ 10- പോർട്ടിന്റെ വാദത്തിന്മേൽ സർക്കാർ ഉത്തരവിന് സ്റ്റേ
2022 മാർച്ച്- ലോകായുക്ത അന്വേഷണം
2022 ജൂൺ- ഉന്നതതല സമിതി പരിശോധന
2024 ഡിസംബർ--- കേസ് വീണ്ടും ഹൈക്കോടതിൽ
2025 ജനുവരി,ഫെബ്രുവരി- കളക്ടറുടെ സത്യവാംഗ്മൂലം. ഹൈവേ നിർമ്മാണത്തിന് ഉപയോഗിച്ചുകൂടെയെന്ന് ഹൈക്കോടതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |