SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

'ശമ്പള കുടിശിക നൽകണം'

kitco

കൊച്ചി : കിറ്റ്‌കോ ജീവനക്കാർക്ക് 2020 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള ശമ്പളം, അലവൻസ്, കുടിശിക എന്നിവ നൽകണമെന്ന് കിറ്റ്‌കോ എം.ഡിക്ക് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശം നൽകി. വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് കിറ്റ്‌കോയ്ക്ക് കിട്ടാനുള്ള കുടിശിക ലഭ്യമാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി യോഗം വിളിക്കണം. ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ, ആയുഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ യോഗമാണ് വിളിക്കേണ്ടത്. ജീവനകാർക്ക് ശമ്പള കുടിശിക കൈമാറാമെന്ന് കമ്മിഷന് കിറ്റ്‌കോ ഉറപ്പ് നൽകിയെങ്കിലും സമയക്രമം വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് നടപടി. കിറ്റ്‌കോ ജീവനക്കാരനായ തോമസ് ഡാമിയനാണ് പരാതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL