SignIn
Kerala Kaumudi Online
Friday, 23 October 2026 11.24 AM IST

പൊലീസിലുണ്ട്, 26,195 തൊണ്ടി 'വണ്ടി '

road

കൊ​ച്ചി​:​ ​നി​​​ര​വ​ധി​​​ ​കേ​സു​ക​ളി​ലാ​യി​ ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത് 26,195​ ​വാ​ഹ​ന​ങ്ങ​ൾ.​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ങ്ങ​ളി​ൽ​ ​തു​രു​മ്പു​ ​തി​ന്ന് ​കി​ട​ക്കു​ന്ന​ ​കൂ​ട്ട​ത്തി​ൽ​ ​പ​ഴ​ഞ്ച​ൻ​ ​ലോ​റി​ ​മു​ത​ൽ​ ​പു​തു​പു​ത്ത​ൻ​ ​കാ​റു​ക​ൾ​ ​വ​രെ​യു​ണ്ട് ​!​ ​തൃ​ശൂ​രാ​ണ് ​ഏ​റ്റ​വും​ ​അ​ധി​കം​ ​വാ​ഹ​ന​ങ്ങ​ൾ​ ​'​ക​സ്റ്റ​ഡി​യി​ലു​ള്ള​ത് ".​ ​
സി​റ്റി,​ ​റൂ​റ​ൽ​ ​പൊ​ലീ​സ് ​ജി​ല്ല​ക​ളി​ലാ​യി​ ​ആ​കെ​ 4,951​ ​വാ​ഹ​ന​ങ്ങ​ൾ.​ ​തൊ​ണ്ടി​വ​ണ്ടി​ക്ക​ണ​ക്കി​ൽ​ ​തൊ​ട്ടു​പി​ന്നി​ൽ​ ​പാ​ല​ക്കാ​ടാ​ണ്,​ 3189​ ​എ​ണ്ണം.​ 2258​ ​വാ​ഹ​ന​ങ്ങ​ൾ​ ​കൂ​ട്ടി​യി​ട്ടി​ട്ടു​ള്ള​ ​എ​റ​ണാ​കു​ള​മാ​ണ് ​പ​ട്ടി​ക​യി​ൽ​ ​മൂ​ന്നാ​മ​ത്.​ ​വ​യ​നാ​ടാ​ണ് ​എ​റ്റ​വും​ ​പി​ന്നി​ൽ,​ 402​ ​വാ​ഹ​ന​ങ്ങ​ൾ​ ​മാ​ത്രം.​
​കോ​ട​തി​വി​ധി​ക്ക് ​ശേ​ഷം​ ​ആ​ർ.​സി​ ​ഉ​ട​മ​ക​ൾ​ക്ക് ​വാ​ഹ​നം​ ​തി​രി​കെ​ ​ന​ൽ​കു​ക​യോ​ ​ഉ​ട​മ​ക​ളി​ല്ലാ​ത്ത​തും​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ​വ​ ​ലേ​ലം​ചെ​യ്ത് ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​രം​ ​'​ക്ലീ​നാ​ക്കു​ക​യോ​'​ ​ആ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഗു​ണ്ടാ,​ ​ക്വ​ട്ടേ​ഷ​ൻ​ ​മു​ത​ൽ​ ​മോ​ഷ​ണം​ ​വ​രെ​യു​ള്ള​ ​കേ​സു​ക​ളു​ടെ​ ​വി​ചാ​ര​ണ​ ​നീ​ണ്ടു​പോ​കു​ന്ന​താ​ണ് ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​ൻ​ ​പ​രി​​​സ​ര​ങ്ങ​ൾ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ശ​വ​പ്പ​റ​മ്പാ​കാ​ൻ​ ​കാ​ര​ണം.​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പി​ടി​ച്ചെ​ടു​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​ന​ശി​ക്കാ​നി​ട​ ​വ​രു​ത്താ​തെ​ ​വേ​ഗ​ത്തി​ൽ​ ​വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ​ഡി.​ജി.​പി.​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വിറ്റ പ​ണം​ ​ഖ​ജ​നാ​വി​ലേ​ക്ക്10​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞാ​ൽ​ ​വാ​ഹ​ന​ത്തി​ന് ​ഇ​രു​മ്പു​വി​ല​ ​മാ​ത്ര​മാ​ണ് ​ക​ണ​ക്കാ​ക്കു​ക.​ ​ആ​ദ്യ​ലേ​ല​ത്തി​ൽ​ ​ആ​രു​മി​ല്ലെ​ങ്കി​ൽ​ 10​ ​ശ​ത​മാ​നം​ ​കു​റ​ച്ച് ​വീ​ണ്ടും​ ​ലേ​ലം​ ​ചെ​യ്യ​ണം.​ ​ര​ണ്ടാ​മ​ത്തേ​തി​നും​ ​ആ​രും​ ​വ​ന്നി​ല്ലെ​ങ്കി​ൽ​ ​ഇ​രു​മ്പു​വി​ല​യ്ക്ക് ​വി​ൽ​ക്കാം.​ ​മ​ണ​ൽ​ക്ക​ട​ത്തി​നി​ടെ​ ​പി​ടി​കൂ​ടി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​വ​രെ​ ​ഈ​ ​വി​ധം​ ​വി​റ്റി​ട്ടു​ണ്ട്.​ ​ല​ക്ഷ​ങ്ങ​ളാ​ണ് ​ഇ​തി​ലൂ​ടെ​ ​ഖ​ജ​നാ​വി​ൽ​ ​എ​ത്തി​യ​ത്.​ ​ന​ഗ​ര​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഗ്രാ​മ​മേ​ഖ​ല​ക​ളി​ലാ​ണ് ​പി​​​ടി​​​ച്ചെ​ടു​ക്ക​ൽ​ ​അ​ധി​​​ക​വും.

പട്ടികയിൽ മുന്നിൽ

തൃശൂർ റൂറൽ -2728

തിരുവനന്തപുരം റൂറൽ-1747

എറണാകുളം റൂറൽ-1445

ജില്ല - പിടിച്ചിട്ടിരിക്കുന്ന വണ്ടികൾ

തിരുവനന്തപുരം- 1981
കൊല്ലം - 2076
പത്തനംതിട്ട - 533
ആലപ്പുഴ- 1301
കോട്ടയം - 1418
ഇടുക്കി - 893
എറണാകുളം 2258
തൃശൂർ - 4951
പാലക്കാട് -3189
മലപ്പുറം -2131
കോഴിക്കോട് - 1955
വയനാട് -402
കണ്ണൂർ - 1391
കാസർകോട് -1709
റെയിൽവേ - 7

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL