SignIn
Kerala Kaumudi Online
Friday, 23 October 2026 10.34 AM IST

റം​സാ​ൻ​ ​വി​പ​ണി​യിൽ ഈ​ന്ത​പ്പ​ഴ​ ​മ​ധു​രം​ ​കി​നി​യു​ന്നു

ramsan

മൂ​വാ​റ്റു​പു​ഴ​:​ ​റം​സാ​ൻ​ ​വി​പ​ണി​ ​സ​ജീ​വ​മാ​യ​തോ​ടെ​ ​ഈ​ന്ത​പ്പ​ഴ​ത്തി​ന് ​ഡി​മാ​ൻ​‌​‌​ഡ് ​ഏ​റു​ന്നു.​ ​വി​ശു​ദ്ധ​ ​ഈ​ന്ത​പ്പ​ഴ​മെ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​സൗ​ദി​യി​ലെ​ ​അ​ൽ​-​അ​ജ്‌​വ​ ​മു​ത​ൽ​ ​കാ​ര​ക്ക​യി​ലെ​ ​രാ​ജാ​വ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ജോ​ർ​ദാ​നി​ൽ​നി​ന്നു​ള്ള​ ​മ​ജ്ദൂ​ൾ​ ​വ​രെ​ ​മാ​ർ​ക്ക​റ്റി​ൽ​ ​സു​ല​ഭ​മാ​ണ്‌.​ ​കാ​ര​ക്ക​ ​(​ഉ​ണ​ങ്ങി​യ​ ​ഈ​ന്ത​പ്പ​ഴം​)​ ​ക​ഴി​ച്ചാ​ണ് ​വി​ശ്വാ​സി​ക​ൾ​ ​നോ​മ്പ് ​തു​റ​ക്കു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​രു​ചി​യി​ലും​ ​ത​ര​ത്തി​ലും​ ​വി​ല​യി​ലു​മെ​ല്ലാം​ ​വൈ​വി​ദ്ധ്യ​ങ്ങ​ളു​മാ​യി​ ​ഈ​ന്ത​പ്പ​ഴം​ ​വി​പ​ണി​ ​കീ​ഴ​ട​ക്കു​ക​യാ​ണ്.​ ​
ഈ​​ന്ത​പ്പ​ഴ​ത്തി​ന് ​ക്ഷാ​മ​വു​മി​ല്ലെ​ന്ന് ​മാ​ത്ര​മ​ല്ല,​ ​വി​ല​ ​സാ​ധാ​ര​ണ​ക്കാ​ര​നും​ ​താ​ങ്ങാ​നാ​വു​ന്ന​ ​നി​ല​യി​ലാ​ണ്.​ ​അ​ജ് ​വ​ ​എ​ന്ന് ​പേ​രു​ള്ള​ ​സൗ​ദി​ ​അ​റേ​ബ്യ​ ​ഇ​ന​ത്തി​നാ​ണ് ​ജ​ന​പ്രീ​തി​യേ​റെ.​ ​കി​ലോ​യ്ക്ക് 1000​ ​രൂ​പ​യാ​ണ് ​വി​ല.​ ​മെ​ജാ​ളി​ന് 1300​ ​രൂ​പ​ ​വി​ല​യു​ണ്ട്.​ ​ഈ​​ന്ത​പ്പ​ഴം​ ​കൂ​ടാ​തെ​ ​അ​ത്തി​പ്പ​ഴം​ ​ബ​ദാം​ ​ക​ശു​വ​ണ്ടി​പ്പ​രി​പ്പ് ​വാ​ൾ​ന​ട്ട് ​തു​ട​ങ്ങി​യ​വ​യും​ ​നോ​മ്പു​കാ​രു​ടെ​ ​പ്രി​യ​ ​ഇ​ന​ത്തി​ൽ​ ​പെ​ട്ട​വ​യാ​ണ്

മി​ന​റ​ൽ​സി​ന്റെ​ ​ക​ല​വറ

റം​സാ​നി​ൽ​ ​വി​ശ്വാ​സി​ക്ക് ​ഒ​ഴി​വാ​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​അ​ത്ര​യ്ക്ക് ​മ​ഹ​ത്ത്വ​മാ​ർ​ന്ന​ ​ഈ​​ന്ത​പ്പ​ഴം​ ​പോ​ഷ​ക​ങ്ങ​ളു​ടേ​യും​ ​മി​ന​റ​ൽ​സി​ന്റെ​യും​ ​ക​ല​വ​റ​യാ​ണെ​ന്ന് ​ആ​രോ​ഗ്യ​ശാ​സ്ത്രം​ ​പ​റ​യു​ന്നു.​ ​ ന​ല്ല​ ​മ​ധു​ര​മാ​ണെ​ങ്കി​ലും​ ​ഫാ​റ്റും​ ​ഷു​ഗ​റും​ ​ഇ​ല്ലെ​ന്ന​ത് ​ഈ​​ന്ത​പ്പ​ഴ​ത്തി​നെ​ ​ഡ​യ​റ്റ് ​എ​ടു​ക്കു​ന്ന​വ​രു​ടെ​ ​പോ​ലും​ ​പ്രി​യ​പ്പെ​ട്ട​ ​ഡ്രൈ​ഫ്രൂ​ട്ടാ​ക്കു​ന്നു. കേ​ര​ള​ത്തി​ലെ​ ​വി​പ​ണി​യി​ൽ​ ​നാ​ല്പ​തി​ൽ​പ​രം​ ​ഈ​​ന്തപ​ഴ​ങ്ങ​ളാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ല​ഭി​ക്കു​ന്ന​ത്.​

കി​ലോ​ഗ്രാ​മി​ന് ​നൂ​റ് ​രൂ​പ​ ​മു​ത​ൽ​ ​ര​ണ്ടാ​യി​ര​ത്തി​ല​ധി​കം​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​ഈ​​ന്ത​പ്പ​ഴ​ങ്ങ​ൾ​ ​വി​പ​ണി​യി​ൽ​ ​സു​ല​ഭ​മാ​ണ്.​ ​ഇ​തി​ൽ​ ​ഒ​ന്നാ​മ​ൻ​ ​അ​ജ് ​വ​ ​എ​ന്ന​ ​ഇ​ന​മാ​ണ്.​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​മ​ദീ​ന​യി​ൽ​ ​നി​ന്നു​മു​ള്ള​ ​അ​ജ് ​വ​ ​പ്ര​വാ​ച​ക​ന്റെ​ ​പ​രാ​മ​ർ​ശ​ത്തി​നി​ട​യാ​യെ​ന്നും​ ​തു​ട​ർ​ന്ന് ​ഈ​​ന്തപ്പ​ഴ​ങ്ങ​ളു​ടെ​ ​രാ​ജാ​വാ​യി​ ​തീ​ർ​ന്ന​താ​യും​ ​പ​റ​യ​പ്പെ​ടു​ന്നു.

​

ഈ​ന്ത​പ്പ​ഴം എ​ത്തു​ന്ന​ത്

​ഒ​മാ​ൻ
​ഇ​റാ​ൻ
​ഇ​റാ​ക്ക്
​ദു​ബാ​യ്
ടൂ​ണീ​ഷ്യ
​സൗ​ദി​ ​അ​റേ​ബ്യ
ജോ​ർ​ദാ​ൻ​
​ആ​ഫ്രി​ക്ക​ൻ​ ​രാജ്യങ്ങൾ

റം​സാ​ൻ​ ​വി​പ​ണി​ ​ല​ക്ഷ്യ​മി​ട്ട് ​കേ​ര​ള​ത്തി​ലേ​ക്ക് ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഈ​ത്ത​പ്പ​ഴ​ ​ഇ​റ​ക്കു​മ​തി​ ​ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​വ്ര​തം​ ​അ​നു​ഷ്ഠി​ക്കാ​ത്ത​വ​രും​ ​ഈ​ ​സ​മ​യം​ ​ഈ​ത്ത​പ്പ​ഴം​ ​അ​ന്വേ​ഷി​ച്ചെ​ത്തു​ന്ന​ത് ​കൂ​ടു​ത​ലാ​ണ്.
അ​ഷ​റ​ഫ് ​ഐ​രാ​റ്റിൽ
ഈ​ത്ത​പ​ഴ​ ​ഡ്രൈ​ ​ഫ്രൂ​ട്ട്സ് ​
വ്യാ​പാ​രി,​ മൂ​വാ​റ്റു​പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL