
കൊച്ചി: ഏപ്രിൽ 25, 26, 27 തിയതികളിൽ കലൂർ എ.ജെ. ഹാളിൽ നടക്കുന്ന ബി.ഇ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് നാളെ (12) വൈകിട്ട് 5.30ന് നരേഷ് പാൽ സെന്ററിൽ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സമ്മേളന ലോഗോ പ്രകാശനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.വി. മനോജ് നിർവഹിക്കും. ഇന്ത്യൻ ഓവർസീസ് ബാങ്കിലെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരായ പ്രക്ഷോഭങ്ങളെക്കുറിച്ചും പ്രക്ഷോഭസമിതി രൂപീകരണത്തെക്കുറിച്ചും ആലോചിക്കാൻ ട്രേഡ് യൂണിയനുകളുടെയും മറ്റ് സംഘടനകളുടെയും യോഗവും ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |