SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

സമരപ്രഖ്യാപന കൺവെൻഷൻ

kadal

കൊച്ചി: കടൽമണൽ ഖനനത്തിനെതിരെ 15ന് ഉച്ചകഴിഞ്ഞ് ടൗൺ ഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം തീരുമാനിച്ചു. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളും ബഡ്‌ജറ്റ് വിഹിതങ്ങളും വീട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് 13ന് രാവിലെ 10ന് കലൂർ എ.ജെ ഹാളിൽ യു.ഡി.എഫ് സമരസമ്മേളനം നടത്തും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ പൗലോസ്, യു.ഡി.എഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ കെ.പി ധനപാലൻ, ജോസഫ് വാഴക്കൻ, അജയ് തറയിൽ, ഇ.കെ രാജു, ജെയ്‌സൺ ജോസഫ്, പി.ജെ ജോയി, ആശ സനൽ, ടോണി ചമ്മിണി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL