
കൊച്ചി: മയക്കുമരുന്ന്, അക്രമ മാഫിയയിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് വാർഷിക പ്രതിനിധിയോഗം ആവശ്യപ്പെട്ടു. കേരളത്തിലെ യുവതലമുറ ലഹരിക്കടിമപ്പെട്ട് നശിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാനഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ല. അക്രമം കുത്തിനിറച്ച സിനിമകളും വെബ്സീരീസുകളും കർശനമായ സെൻസറിംഗിന് വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമാപനസമ്മേളനം സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്തു, വർക്കിംഗ് പ്രസിഡന്റ് വി.ആർ.രാജശേഖരൻ, ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണു മലയൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനി വിളയിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |