SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

 എം.എം. ലോറൻസിന്റ മൃതദേഹ വിവാദം പുതിയ തെളിവിൽ പ്രതീക്ഷയുമായി പെൺമക്കൾ

lorence

കൊ​ച്ചി​:​ ​അ​ന്ത​രി​ച്ച​ ​മു​തി​ർ​ന്ന​ ​സി.​പി.​എം​ ​നേ​താ​വ് ​എം.​എം.​ ​ലോ​റ​ൻ​സി​ന്റെ​ ​സം​സ്കാ​രം​ ​സം​ബ​ന്ധി​ച്ച​ ​ത​ർ​ക്ക​ത്തി​ൽ​ ​പു​തി​യ​ ​തെ​ളി​വി​ൽ​ ​പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ​പെ​ൺ​മ​ക്ക​ൾ​ ​വീ​ണ്ടും​ ​നി​യ​മ​പോ​രാ​ട്ട​ത്തി​ന് ​ഇ​റ​ങ്ങു​ന്നു.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​റി​വ്യൂ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​റ​ണാ​കു​ളം​ ​പ്ര​സ് ​ക്ല​ബ്ബി​ൽ​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ന്തി​മ​വി​ജ​യം​ ​ത​ങ്ങ​ളു​ടെ​ ​പ​ക്ഷ​ത്താ​യി​രി​ക്കു​മെ​ന്ന് ​അ​ത്മ​വി​ശ്വാ​സം​ ​മ​ക്ക​ളാ​യ​ ​സു​ജാ​ത​ ​ബോ​ബ​നും​ ​ആ​ശ​ ​ലോ​റ​ൻ​സും​ ​പ​ങ്കു​വ​ച്ചു.​ ​ഹ​ർ​ജി​ക്കൊ​പ്പം​ ​സ​മ​ർ​പ്പി​ച്ച​ ​എം.​എം.​ ​ലോ​റ​ൻ​സി​ന്റേ​തെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​വീ​ഡി​യോ​ ​ഇ​ന്ന​ലെ​ ​പു​റ​ത്തു​വി​ട്ടു.​ ​എം.​എം.​ ​ലോ​റ​ൻ​സി​ന്റെ​ ​മു​ഖ​മി​ല്ലാ​ത്ത,​ ​ശ​ബ്ദം​ ​മാ​ത്ര​മു​ള്ള​താ​ണ് ​വീ​ഡി​യോ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​അ​ക​ൽ​ച്ച​ ​ചി​ല​ർ​ ​മു​ത​ലെ​ടു​ത്തെ​ന്ന് ​സു​ജാ​ത​യും​ ​അ​ത് ​സി.​പി.​എ​മ്മാ​ണെ​ന്ന് ​ആ​ശ​യും​ ​തു​റ​ന്ന​ടി​ച്ചു.

ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ ​അ​ന്നു​മു​ത​ൽ​ ​റെ​ക്കോ​ർ​ഡ് ​ചെ​യ്ത​ ​വീ​ഡി​യോ​യ്ക്കാ​യു​ള്ള​ ​തി​ര​ച്ചി​ലി​ലാ​യി​രു​ന്നു.​ ​ഓ​ഡി​യോ​ ​ആ​യാ​ണ് ​റെ​ക്കാ​ഡ് ​ചെ​യ്ത​തെ​ന്നാ​ണ് ​ക​രു​തി​യ​ത്.​ ​വീ​ഡി​യോ​ ​ആ​ണെ​ന്ന് ​ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​പി​ന്നാ​ലെ​ ​കോ​ട​തി​യി​ൽ​ ​റി​വ്യൂ​ ​ഹ​ർ​ജി​ ​ന​ൽ​കി.​​അ​പ്പ​ച്ച​ൻ​ ​മ​ര​ണ​പ്പെ​ട്ട​തി​ന്റെ​ ​ദു​:​ഖ​ത്തി​ൽ​ ​നി​ൽ​ക്കെ​യാ​ണ് ​സ​ഹോ​ദ​ര​ൻ​ ​എം.​എ​ൽ​ ​സ​ജീ​വ​ൻ​ ​ത​ന്ന​ ​പേ​പ്പ​റി​ൽ​ ​ഒ​പ്പു​വ​ച്ച​ത്.​ ​അ​പ്പ​ച്ച​ൻ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​അ​മ്മ​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​മ​ര​ണ​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​സം​സ്‌​കാ​രം​ ​സം​ബ​ന്ധി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​അ​പ്പ​ച്ച​നു​മാ​യി​ ​സം​സാ​രി​ച്ച​തും​ ​വീ​ഡി​യോ​ ​റെ​ക്കാ​ർ​ഡ് ​ചെ​യ്ത​തും.
സു​ജാ​ത​ ​ബോ​ബ​ൻ​

മു​തി​‌​ർ​ന്ന​ ​സി.​പി.​എം​ ​നേ​താ​വ് ​കെ.​ജെ​ ​ജേ​ക്ക​ബ് ​മ​ര​ണ​പ്പെ​ട്ട​പ്പോ​ഴും​ ​വീ​ട്ടു​കാ​രു​ടെ​ ​ആ​ഗ്ര​ഹ​പ്ര​കാ​രം​ ​മ​താ​ചാ​ര​പ്ര​കാ​ര​മാ​ണ് ​സം​സ്ക​രി​ച്ച​ത്.​ ​ര​ക്ത​സാ​ക്ഷി​ ​പു​ഷ്പ​ൻ​ ​മു​ത​ൽ​ ​ഈ​യ​ടു​ത്ത് ​മ​ര​ണ​പ്പെ​ട്ട​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ.​വി.​ ​റ​സ​ൽ​ ​എ​ന്നി​വ​രു​ടെ​ ​സം​സ്കാ​ര​വും​ ​മ​താ​ചാ​ര​ ​പ്ര​കാ​ര​മാ​യി​രു​ന്നു.​ ​ഞ​ങ്ങ​ളു​ടെ​ ​പി​താ​വി​ന്റെ​ ​സം​സ്കാ​ര​വും​ ​മാ​താ​ചാ​ര​പ്ര​കാ​രം​ ​സം​സ്ക​രി​ക്കാ​ൻ​ ​അ​വ​കാ​ശ​മു​ണ്ട്.​ ​വീ​ഡി​യോ​ ​ല​ഭി​ച്ച​ ​വി​വ​രം​ ​സ​ഹോ​ദ​ര​നെ​ ​അ​റി​യി​ച്ചി​ട്ടി​ല്ല
​ആ​ശാ​ ​ലോ​റ​ൻ​സ് ​

കോടതി കയറിയ സംസ്കാരം

2024​ ​സെ​പ്തം​ബ​ർ​ 21​നാ​യി​രു​ന്നു​ ​ലോ​റ​ൻ​സ് ​വി​ട​വാ​ങ്ങി​യ​ത്.​ ​മ​താ​ചാ​ര​ ​പ്ര​കാ​രം​ ​സം​സ്കാ​രം​ ​ന​ട​ത്ത​ണ​മെ​ന്ന് ​ഇ​ള​യ​മ​ക​ൾ​ ​ആ​ശ​യും​ ​പി​താ​വി​ന്റെ​ ​ആ​ഗ്ര​ഹം​പോ​ലെ​ ​വൈ​ദ്യ​പ​ഠ​ന​ത്തി​ന് ​മൃ​ത​ദേ​ഹം​ ​ന​ൽ​ക​ണ​മെ​ന്ന് ​മ​ക​ൻ​ ​എം.​എ​ൽ​ ​സ​ജീ​വ​നും​ ​നി​ല​പാ​ട് ​എ​ടു​ത്ത​തോ​ടെ​ ​എ​റ​ണാ​കു​ളം​ ​ടൗ​ൺ​ഹാ​ളി​ലെ​ ​പൊ​തു​ദ​ർ​ശ​നം​ ​അ​ല​ങ്കോ​ല​പ്പെ​ട്ടു.​ ​ആ​ശ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​സു​ജാ​ത​യും​ ​എ​തി​ർ​പ്പ​റി​യി​ച്ച് ​രം​ഗ​ത്തു​വ​ന്നു.​ ​സാ​ക്ഷി​മൊ​ഴി​ക​ൾ​ ​ശ​ക്ത​മാ​യ​തോ​ടെ​ ​പെ​ൺ​മ​ക്ക​ളു​ടെ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി.​ ​ അ​തേ​സ​മ​യം,​​​ ​വീ​ഡി​യോ​യു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​എ​തി​ർ​ക​ക്ഷി​ക​ൾ​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ചേ​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL