
ചോറ്റാനിക്കര : ഉത്രം ആറാട്ട് ദിവസമായ ഇന്ന് രാവിലെ അഞ്ചിന് ആറാട്ടുബലി, തുടർന്നു മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്.ശാസ്താവിന്റെ അകമ്പടിയോടെ ആറാട്ടിന് എഴുന്നള്ളുന്ന ഭഗവതിയെ അടിയാക്കൽ പാലത്തിൽ നിന്ന് താലങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് മുരിങ്ങോത്തപ്പൻ തീർത്ഥ കുളത്തിലേക്ക് ആനയിക്കുന്നു. മൂരിയമംഗലം ശ്രീ നരസിംഹ സ്വാമി ക്ഷേത്ര തീർത്ഥ കുളത്തിൽ ഇറക്കി പൂജയും ഉത്രം ആറാട്ട്. 10നു ദേവിക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്നു കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണവും, ശേഷം കൊടിയിറക്ക്. വൈകിട്ട് 6നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്. 15നു രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |