
കൊച്ചി: യുവജന കായിക മന്ത്രാലയത്തിന്റെ കീഴിൽ നടത്തുന്ന ഖോലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായി ദേശീയ ഫെൻസിംഗ് ചാമ്പ്യൻൻഷിപ്പ് അസ്മിത ലീഗിന്റെ മൂന്നാം ഘട്ടം ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 28 സംസ്ഥാനങ്ങളിൽ നിന്നായി 400 പേർ പങ്കെടുക്കും. കേരളത്തിൽ നിന്ന് 50 പേർ പങ്കെടുക്കും. ചാമ്പ്യൻഷിപ് 18ന് സമാപിക്കും. വൈകിട്ട് നാലിന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ശ്രീനിജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഐ.ജി സേതുരമാൻ മുഖ്യാതിഥിയായിരിക്കും. കേരള ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ. വിനീഷ്, സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |