SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

35-ാം വർഷവും ദേവാസ്ത വിളിയുമായി വിശ്വാസികൾ

photo

വൈപ്പിൻ: മുപ്പത്തഞ്ച് വർഷമായി തുടരുന്ന ദേവാസ്ത വിളിയുമായി നായരമ്പലം വാടേൽ സെന്റ് ജോർജ്ജ് പള്ളി, സാഞ്ചോപുരം സെന്റ് ജോസഫ് പള്ളി എന്നിവിടങ്ങളിലെ വിശ്വസിസംഘം. സുപ്രി കാട്ടുപറമ്പിൽ, ജെറാൾഡ് ജസ്റ്റിൻ, അനൂപ് ആന്റണി, നെഫിൻ മേനാച്ചേരി, ബിബിൻ സൈബു എന്നിവരാണ് സംഘത്തിലുള്ളത്. പള്ളിപ്പുറം, പുതുവൈപ്പ്, വളപ്പ്, ചാത്തനാട്, മലയാറ്റൂർ, ജില്ലയുടെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലാണ് ദേവാസ്ത വിളിക്ക് പോകുന്നത്. പ്രതിഫലം വാങ്ങാതെയാണ് അനുഷ്ഠാനം നടത്തുന്നത്.
അമ്പതുനോമ്പിന്റെ ആദ്യവെള്ളി മുതൽ ദു:ഖവെള്ളി വരെ നീളും. രാത്രി 10 മണിയോടെ ആരംഭിച്ച് പുലർച്ചെ മൂന്നു വരെ തുടരും.
ഈശോ സഭാംഗമായിരുന്ന വി. ഫ്രാൻസിസ് സേവ്യറും ശിഷ്യരുമാണ് ഇതിന്റെ പ്രചാരകർ.

 ദേവാസ്തവിളി

ഈസ്റ്ററിന് മുന്നോടിയായി ആത്മനവീകരണത്തിലേക്കും പശ്ചാത്താപത്തിലേക്കും വിശ്വാസികളെ നയിക്കുന്ന ധ്യാനപ്രാർത്ഥനയാണ് ദേവാസ്തവിളി. പോർച്ചൂഗീസ് ലത്തീൻ ഭാഷകളിലെ വാക്കുകളാണ് ഉപയോഗിക്കുന്നത്. 1550 മുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പിന്നീട് ശോഷിച്ചതുമായ അനുഷ്ഠാനമാണ് ദേവാസ്തവിളി.

 പാട്ടുരൂപത്തിൽ പ്രാർത്ഥനകൾ

പാപമരണ ചിന്തകൾ നൽകി മനുഷ്യനെ നവീകരിക്കാൻ ശേഷിയുള്ളതുമായ പ്രാർത്ഥനകളാണ് പാട്ടുകളുടെ രൂപത്തിലാണ് ദേവാസ്ഥവിളി. മനുഷ്യന്റെ മരണം. അന്ത്യവിധി, സ്വർഗീയജീവിതം, നരകം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളാണ് ഏറെയും. ഒഴിപ്പിക്കുക, ഒഴിവാക്കുക എന്നതാണ് ദേവാസ്തവിളി. സ്വന്തം കർമ്മഫലങ്ങളെക്കുറിച്ച് ഓരോരുത്തരെയും ബോധ്യപ്പെടുത്തുന്നതും ദൈവിക രഹസ്യങ്ങൾ നിറഞ്ഞതുമാണ് ഈ പ്രാർത്ഥനയെന്ന് സംഘാംഗങ്ങൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL