
കൊച്ചി: കഥകളുടെ വേരുകൾ അന്വേഷിച്ച് പോകലല്ല പുരാവസ്തു ഗവേഷകന്റെ ജോലിയെന്ന് കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) അദ്ധ്യക്ഷൻ പ്രൊഫ.കെ.എൻ. ഗണേഷ് പറഞ്ഞു. കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ആലുവ യു.സി കോളേജിൽ നടന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു.സി കോളേജിലെ ടി.ബി. നൈനാൻ ഹാളിൽ നടന്ന ചടങ്ങിൽ അക്കാഡമിക് ഡീൻ ഡോ. രേഖാ നായർ അദ്ധ്യക്ഷയായി. കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. ജീന പീറ്റർ, കെ.സി.എച്ച്.ആർ അക്കാഡമിക് കോ ഓഡിനേറ്റർ ഡോ.പി.എസ്. ഫാഷിയ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |