
കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്‌റ്റ് കുമ്പളം കായലിൽ കക്കവിത്തുകൾ നിക്ഷേപിച്ചു. കക്കകൃഷി ചെയ്യുന്നവർക്ക് വിളവെടുപ്പ് ഉപകരണങ്ങളും സമ്മാനിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് 'കറുത്ത കക്കയുടെ സുസ്ഥിര പരിപാലനവും മെച്ചപ്പെട്ട രീതികൾ വഴി ഉപജീവനസുരക്ഷയ്ക്കുള്ള വിനിയോഗങ്ങളും'
എന്ന വിഷയത്തിൽ പരിശീലനവും സംഘടിപ്പിച്ചു. ഫിഷിംഗ് ടെക്‌നോളജി വിഭാഗം മേധാവി ഡോ. എം.പി. രമേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിച്ചു. ഡോ.എ. സുരേഷ്, ഡോ.കെ.എ. മാർട്ടിൻ സേവ്യർ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, പി.എ. മാലിക്, ബി.സി പ്രദീപ്, എ.സി. ശിവദാസൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |