
കൊച്ചി: നട്ടെല്ലിലെ ഡിസ്ക്, ട്യൂമർ രോഗങ്ങൾക്ക് നൂതന താക്കോൽദ്വാര ശസ്ത്രക്രിയകൾ ഫലപ്രദമാണെന്ന് ന്യൂറോളജി, ന്യൂറോ സർജറി വിദഗ്ദ്ധരുടെ സമ്മേളനം വിലയിരുത്തി. രക്തക്കുഴലുകളുടെ ശസ്ത്രക്രിയയിലെ നൂതനരീതികളെക്കുറിച്ചും വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. എം. ഉണ്ണിക്കൃഷ്ണൻ, ഡോ. അവിനാഷ് ഹരിദാസ്, ഡോ. എൻ. ഐ. കുര്യൻ, ഡോ. സോജൻ ഐപ്പ്, ഡോ. ശ്യാം സുന്ദർ, ഡോ. സുരേഷ് നായർ, ഡോ. മോഹൻലാൽ ദിവാകരൻ, ഡോ. ദിലീപ് പണിക്കർ, ഡോ. കെ. കൃഷ്ണകുമാർ, ഡോ. ടിനു രവി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി. ത്രിദിന വാർഷിക സമ്മേളനം ഇന്ന് വൈകിട്ട് 6ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |