
പള്ളുരുത്തി: ലഹരിക്കെതിരെ പോരാടാൻ സംഗീതത്തെ ചേർത്തുപിടിക്കുകയാണ് ജീസസ് ബാൻഡുമായി ഫാ. പ്രിൻസ് ജോസ് മാളിയേക്കലിൽ. സമൂഹത്തിൽ വിളയാടുന്ന ലഹരിക്കും അക്രമവാസനകൾക്കുമെതിരെ സംഗീത താളമേളത്തിലൂടെ ദൈവ സ്നേഹത്തെ പരിചയപ്പെടുത്തി മാറ്റത്തിനായുള്ള ശ്രമത്തിലാണ് ജീസസ് ബാൻഡ് ആരംഭിച്ചത്.
സമൂഹ മാദ്ധ്യമങ്ങളിലടക്കം റാപ്പ് സോംഗുമായി എത്തിയ ജീസസ് ബാൻഡിന് ആസ്വാദകർ ഏറെയാണ്.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും 10 ലേറെ യുവാക്കളും ബാൻഡിന്റെ അണിയറയിലുണ്ട്.
തെറ്റായ മാർഗങ്ങളിലൂടെ സഞ്ചരിച്ച് മയക്കുമരുന്നിന് അടിമകളായ യുവാക്കളെ ദൈവ സ്നേഹത്തെ പരിചയപെടുത്തി നേർവഴി നയിക്കുകയെന്നതാണ് ലക്ഷ്യം. ലഹരി എന്ന പേരിലിറക്കിയ റാപ്പ് സോംഗിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൊച്ചി രൂപതയിലെ അമരാവതി ഇടവക അഡ്മിനിസ്ട്രേറ്റീവായി ശുശ്രൂഷ ചെയ്തു വരികയാണ് ഫാദർ പ്രിൻസ്.
യുവജന സംഗമവും
കെ.ആർ.എൽ.സി.സി നേതൃത്വം നല്കുന്ന കുടുംബ സംഗമങ്ങളിലും നാഷണൽ മതബോധന മീറ്റിംഗുകളിലും കേരളത്തിലെ ലാറ്റിൻ - സീറോ മലബാർ സ്ഥാപനങ്ങളിലും കോളേജുകളിലും സ്കൂളുകളിലും പ്രിൻസ് അച്ചന്റെ നേതൃത്വത്തിൽ യുവജനസംഗമങ്ങൾ നടത്തുന്നു. സംഗീതത്തിലൂടെ നന്മയെ പരിചയപെടുത്തുകയാണ് ലക്ഷ്യമെന്ന് ഫാ. പ്രിൻസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |