
കൊച്ചി: ആരോഗ്യത്തിലേയ്ക്ക് നയിക്കാനും സഹാനുഭൂതിയുടെ സന്ദേശം നൽകാനും വാക്‌കരോ കൂട്ടായ്‌മ ഏപ്രിൽ ആറിന് എറണാകുളം മറൈൻഡ്രൈവിൽ കൂട്ടനടത്തം സംഘടിപ്പിക്കും. മുതിർന്ന പൗരന്മാരുൾപ്പെടെ നടത്തത്തിൽ പങ്കാളികളാകും.
മുതിർന്നവർക്ക് മൂന്നും മറ്റുള്ളവർക്ക് അഞ്ചും കിലോമീറ്റ വീതമാണ് നടത്തം. രാവിലെ 6.30ന് മറൈൻഡ്രൈവിൽ ആരംഭിക്കുന്ന നടത്തം ഹൈക്കോടതി വഴി ക്വീൻസ് വാക്ക്‌വേയിലെത്തി തിരിച്ചെത്തും. കൂട്ടനടത്തത്തിൽ പങ്കെടുക്കാൻ www.walkkaro.com ൽ രജിസ്റ്റർ ചെയ്യണം. 235 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
വാർത്താസമ്മേളനത്തിൽ കോ ഓർഡിനേറ്റർ കെ. രാമകൃഷ്‌ണൻ നായർ, അംഗങ്ങളായ ലിൻ ഫഹദ്, അശ്വതി കൃഷ്‌ണ, നീതുരാജൻ, ആതിര രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |