
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2024 - 2025 വാർഷിക പദ്ധതിയുടെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഖാദി ഫെസ്റ്റിനോടനുബന്ധിച്ച് ഖാദി തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. മികച്ച ഖാദി യൂണിറ്റുകളെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു.പി. വി. ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എൽസി ജോർജ് , എം.ജെ.ജോമി,
എ.എസ്. അനിൽകുമാർ, ഷാരോൺ പനക്കൽ , എൽദോ ടോം പോൾ തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |