
ആലുവ: മഹാത്മാഗാന്ധിയുടെ യു.സി കോളേജ് സന്ദർശനത്തിന്റെ നൂറാം വാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് കോളേജിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൈക്ലെത്തോൺ സംഘടിപ്പിക്കും. സിയാലിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന സൈക്ലെത്തോൺ മുൻ അന്താരാഷ്ട്ര പാരാ ബാഡ്മിന്റൺ താരം നീരജ് ജോർജ് ബേബി, അന്താരാഷ്ട്ര സൈക്ലിസ്റ്റ് കെസിയ വർഗീസ് തുടങ്ങിയവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പാരിസ്ഥിതിക മൂല്യങ്ങളും ലഹരി വിരുദ്ധ സന്ദേശവും പ്രമേയമാക്കിയാണ് സൈക്ലെത്തോൺ. കോളേജിലെ സ്വരലയ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഗാന്ധിഭജൻ, ഗാന്ധിയൻ ജോർജ് പോളിന്റെ നേതൃത്വത്തിൽ സ്റ്റേജ് ഡോക്യുമെന്ററി എന്നിവയും കോളേജിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |