SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

വിശ്വാസികൾ വത്തിക്കാനിലേക്ക്

kurbana

കൊച്ചി: ഏകീകൃത കുർബാന സിറോ മലബാർ സഭയിലാകെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനിലെ പൗരസ്ത്യസംഘം കാര്യാലയം സന്ദർശിച്ച് ആവശ്യപ്പെടാൻ കാത്തലിക്ക് നസ്രാണി അസോസിയേഷൻ തീരുമാനിച്ചു. സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തെളിവ് സഹിതം പരാതിയും സമർപ്പിക്കും.
സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കി
ശിക്ഷിക്കണം. ഓശാന ഞായർ മുതൽ ഏകീകൃത കുർബാന സമ്പൂർണമായി നടപ്പാക്കണം. ഇതിനായി വത്തിക്കാനിൽ പ്രാർത്ഥനാ ഉപവാസം ഉൾപ്പെടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെയർമാൻ ഡോ. എം.പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ഷിജു സെബാസ്റ്റ്യൻ, ബൈജു ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KURBANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL