
കൊച്ചി: മഹാത്മഗാന്ധിയുടെ ആലുവ സന്ദർശനത്തിന്റെ നൂറാം വാർഷികത്തിൽ റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ), സേവ് കേരള മൂവ്മെന്റും സംയുക്തമായി ഗാന്ധിപ്രതിമയ്ക്ക് മുമ്പിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമ്മേളനം സേവ് കേരള മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ഭാരവാഹികളായ കെ.എസ്. ദിലീപ് കുമാർ, കെ.ജി. രാധാകൃഷ്ണൻ, സോണു അഗസ്റ്റ്യൻ, ആർ.ബി.എസ്. മണി, നോർബർട്ട് അടിമുറി, ജലജ ആചാര്യ, ജിൻസി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |