
ആലുവ: ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലെ ഒന്നും രണ്ടും റാങ്ക് ആലുവ ജനസേവ ശിശുഭവനിലേക്ക് എത്തിച്ചിരിക്കുകയാണ് സുജിത ചക്മയും റെസ്മിറ്റ ചക്മയും. അരുണാചൽ പ്രദേശ് സ്വദേശിനികളായ സുജിതയും റസ്മിറ്റയും മൂന്നാർ കേറ്ററിംഗ് കോളേജ് വിദ്യാർത്ഥിനികളാണ്.
ചെറുപ്പം മുതൽ ഇരുവരും ജനസേവ ശിശുഭവന്റെ തണലിലാണ് വിദ്യാഭ്യാസം നടത്തുന്നത്. 2016ൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി അന്യ സംസ്ഥാനങ്ങളിലെ കുട്ടികളെ ജനസേവയിൽ നിന്ന് പുറത്താക്കിയതോടെ ഇവരുൾപ്പെടെ 60 അരുണാചൽ കുട്ടികളെയും കേരളത്തിൽ നിന്ന് നാടുകടത്തി.
പഠനത്തിൽ കൈപിടിച്ച് ജനസേവ
കുട്ടികളുടെ ദയനീയാവസ്ഥയും പഠിക്കാനുള്ള ആഗ്രഹവും കണ്ട ജനസേവ പിന്നീട് അവർക്ക് അരുണാചൽ പ്രദേശിൽ തന്നെ പഠന സൗകര്യമൊരുക്കി. ഡയൺ സെന്റ് ജൂഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേരളത്തിൽ നിന്ന് തിരികെ പോയ കുട്ടികളെ ജനസേവയുടെ ഉത്തരവാദിത്വത്തിൽ വിദ്യാഭ്യാസം നൽകി. അവിടെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികളെ പിന്നീട് ജനസേവ വിവിധ ഹോസ്റ്റലുകളിൽ നിറുത്തി തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൽകി വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |