
അങ്കമാലി: കുടുംബശ്രീ മിഷൻ 2015 ആരംഭിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച് നബാഡിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തുകളിൽ കോഴിവളർത്തൽ, കൂൺകൃഷി, കമ്പോസ്റ്റ് യൂണിറ്റ്, പശുവളർത്തൽ എന്നിവയ്ക്ക് ജില്ലാതല സംരംഭക ശില്പശാല സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എടക്കര ഫാർമർ പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ ജയകുമാരൻ നായർ പദ്ധതി വിശദീകരിച്ചു. ആന്റണി മണവാളൻ, കെ.എസ്. ഹീര, കുമാരൻ പേരാമ്പ്ര, ആലീസ് ആന്റണി, സന്തോഷ് കുമാർ മറ്റൂർ, ബേബി, ഷീല ദിലീപ്, സിനി ഗോപി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |