SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

ട്രെയിൻ സമയ കൃത്യത: പാലക്കാട് കെങ്കേമൻ

railway

കൊച്ചി: ഗതാഗതത്തിരക്കുകൾക്ക് ഇടയിലും സമയകൃത്യത പാലിക്കുന്നതിൽ കേരളത്തിലെ റെയിൽവേ ഡിവിഷനുകൾ മുന്നിൽ. പാലക്കാട് ഡിവഷൻ 95.9 ഉം തിരുവനന്തപുരം 91.3 ഉം ശതമാനം വീതമാണ് സമയകൃത്യത. രാജ്യത്തെ ഏറ്റവുമുയർന്ന ശതമാനാമാണ് പാലക്കാട് കൈവരിച്ചത്.

കേന്ദ്ര റെയിൽവേ, വാർത്ത വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ നൽകിയ റിപ്പോർട്ടിലാണ് വിവരം.

95.7 ശതമാനവുമായി കോട്ട, ഗുണ്ടൂർ, 95.1 മായി അഹമ്മദാബാദ് എന്നിവയാണ് പാലക്കാടിന് തൊട്ടുപിന്നിലുള്ളത്.

ഇന്ത്യൻ റെയിൽവേയെ ആധുനികവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ ഗതാഗത സംവിധാനമാക്കി മാറ്റുന്നതിനൊപ്പം യാത്രാനുഭവവും സാമ്പത്തിക വളർച്ചയും മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

യാത്രയും സുഗമമാക്കി, സമയകൃത്യത പാലിച്ചു

1. യാത്രക്കാർക്കും ചരക്ക്, ഗതാഗത സേവനങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ കാര്യക്ഷമതയിലെ വർദ്ധനവ് ട്രെയിൻ യാത്ര സുഗമമാക്കി.

2. ഹോളി, ദീപാവലി, ഛട്ട്, വേനൽക്കാല അവധി, മഹാ കുംഭമേള എന്നിവയിലെ യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് പ്രത്യേക സർവീസുകൾ നടത്തിയെങ്കിലും റെയിൽവേ ഡിവിഷനുകൾ സമയകൃത്യതകൃത്യനിഷ്ഠ പാലിച്ചു.

3. നൂതന സിഗ്‌നലിംഗ് സംവിധാനങ്ങൾ, തത്സമയ നിരീക്ഷണം, നിർമ്മിത ബുദ്ധി അധിഷ്ഠിത സമയക്രമീകരണം, കൃത്യമായ അറ്റകുറ്റപ്പണികൾ എന്നിവയിലൂടെ ഇന്ത്യൻ റെയിൽവേ 90 ത്തിലധികം സമയകൃത്യത കൈവരിച്ചു.

സമയകൃത്യത

റെയിൽവേ ഡിവിഷനുകൾ 68

95 ശതമാനത്തിന് മുകളിൽ 12

80 ശതമാനത്തിന് മുകളിൽ 49

ട്രെയിൽ സർവീസ്

ആകെ പാസഞ്ചർ 13,000

മെയിൽ, എക്‌സ്‌പ്രസ് 4,111

പാസഞ്ചർ 3,313

സബർബൻ 5,774

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TRAIN TIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL