
കൊച്ചി: വീട്, ഓഫീസ്, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ജില്ലയിലും കെ ഫോൺ കണക്ഷനുകൾ വർദ്ധിക്കുന്നു. 4,406 കണക്ഷനുകൾ ജില്ലയിൽ നൽകി. 2,172.2 കിലോമീറ്റർ കേബിളുകളാണ് സ്ഥാപിച്ചത്. കളക്ടറേറ്റ് ഉൾപ്പടെ 1,605 സർക്കാർ ഓഫീസുകൾ കെഫോൺ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്.
കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ടവറുകളിലൂടെ 296.38 കിലോമീറ്റർ ഒ.പി.ജി.ഡബ്ല്യൂ കേബിളുകളും 1875.79 കിലോമീറ്റർ എ.ഡി.എസ്.എസ് കേബിളുകൾ കെ.എസ്.ഇ.ബി പോസ്റ്റുകൾ വഴിയുമാണ് കേബിൾ സ്ഥാപിച്ചത്.
ആദിവാസി മേഖലകളിൽ ഇന്റർനെറ്റ് എത്തിക്കുന്ന കണക്റ്റിംഗ് ദി അൺകണക്റ്റഡ് പദ്ധതിയിലൂടെ കുട്ടമ്പുഴ ആദിവാസി ഊരുകളിലേക്കും കെഫോൺ കണക്ഷൻ എത്തിക്കാനും പദ്ധതിയുണ്ട്.
389 ബി.പി.എൽ വീടുകളിലാണ് കെഫോൺ കണക്ഷനുള്ളത്. 3,385 വാണിജ്യ കണക്ഷനുകളും നൽകി. 232 ലോക്കൽ നെറ്റുവർക്ക് ഓപ്പറേറ്റർമാർ കെ ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഏഴ് ഐ.എൽ.എൽ കണക്ഷനും 31 എസ്.എം.ഇ കണക്ഷനുകളും നൽകി. പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ ഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.
കെ. ഫോൺ ഉപയോഗിക്കുന്നവർ
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്
ജി.സി.ഡി.എ
എ.ജിസ് ഓഫീസ്
കിൻഫ്ര
സ്റ്റാർട്ടപ്പ് മിഷൻ
എൻട്രി ആപ്പ്
രജിസ്‌ട്രേഷന് ടോൾ ഫ്രീ നമ്പർ: 18005704466
ജില്ലയിലാകെ---4,406 കണക്ഷനുകൾ
1605 ഓഫീസുകളിലും കെ.ഫോൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |